Thursday, April 24, 2014

നീയറിയാത്തത്...

നീയറിയാത്ത വഴികളില്‍
നിന്റെ തൊട്ടടുത്ത്
ഒരു കൈപ്പാടകലെ
ഞാനുണ്ടാകും.
നീയതറിയില്ല....

പ്രണയത്തിന്റെ ഇതളുകള്‍
കൊഴിയുന്നതിനെപ്പറ്റി
നീ ലോകത്തോട്
ഉറക്കെയുറക്കെ
വിളിച്ചുപറയുമ്പോഴും,
ആള്‍ക്കൂട്ടത്തിനിടയില്‍
നിന്നെ മാത്രം നോക്കി
നിന്നെ മാത്രം കണ്ട്
ഞാനുണ്ടാകും.
നീയതുമറിയില്ല...

ദീര്‍ഘമായ യാത്രാവഴികളില്‍
നിന്റെ നിഴലിനൊപ്പം
അനുയാത്രചെയ്ത്
നിനക്കു പിന്നില്‍
മറ്റൊരു നിഴലായ്
നിന്റെ ദൃഷ്ടിപഥത്തില്‍നിന്നകന്ന്
നിന്റെ പ്രണയനിശ്വാസത്തിന്റെ
ചൂടിലുരുകി
ഞാനുണ്ടാകും...
നീയൊരിക്കലും അതറിയില്ലല്ലോ...


2 comments:

സൗഗന്ധികം said...

അറിയുമോ,
അരികിൽ നിൻ,
നിഴലു പോൽ,
നില്പു ഞാൻ...


നല്ല കവിത

ശുഭാശംസകൾ.....

Anilkumar Parameswaran said...

എന്റെ വരികളില്‍ ആശംസകളുടെ തൊങ്ങലുകള്‍ അണിയിക്കുന്നതില്‍ സന്തോഷം....