Tuesday, September 16, 2014

നദി

ഒഴുകുകയാണ്...
കൂര്‍ത്തതും,
മൂര്‍ച്ചയേറിയതുമായ
എല്ലാ കല്ലുകളെയും
ഉരുട്ടിയൊതുക്കി,
ലജ്ജാവതികളായ
കാമുകിമാരെപ്പോലെ
കുണുങ്ങിയൊതുങ്ങി
തലതാഴ്ത്തിയ
എല്ലാ വള്ളിപ്പടര്‍പ്പുകളെയും
ഒന്നൊഴിയാതെ
തഴുകിയുണര്‍ത്തി,
ഇടയ്ക്കിടെ
ആഴങ്ങളിലേക്ക്
ആര്‍ത്തലച്ചും
പിന്നെ-
നെടുനിശ്വാസത്തിന്റെ
കുമിളകളിലൂടെ
ചിരിച്ചമര്‍ന്നും,
ഒടുവില്‍-
ദിക്കറിയാത്ത
മണലിടങ്ങളില്‍
താനേ മെലിഞ്ഞ്,
നുരയൊതുങ്ങി,
പതയമര്‍ന്ന്,
വരണ്ടുപോയൊരു
നദിയത്രേ
ഞാന്‍....

2 comments:

AnuRaj.Ks said...

നദി ഒഴുകിക്കൊണ്ടേയിരിക്കട്ടെ.....

Salim kulukkallur said...

നദി....പ്രണയാതുരനായ ഒരാളുടെ ജീവിതം...!