Saturday, June 22, 2013

കടല്‍

ഈ മഴക്കാലത്ത്‌
ഒരു നനുത്ത സ്പര്‍ശമായ്‌ 
നിണ്റ്റെ വിരല്‍ത്തുമ്പുകള്‍!!! 
 പരസ്പരം കൈകള്‍ കോര്‍ത്ത്‌,
നാമിരുന്നു... 

പുറത്ത്‌,
ആര്‍ത്തിരമ്പുന്ന കടല്‍. 
ഒരോ തിരയും 
തീരത്തെ കെട്ടിപ്പുണര്‍ന്ന്‌, 
നുരയടങ്ങി, 
പതഞ്ഞമര്‍ന്ന്‌,
തിരിച്ചുപൊയ്ക്കൊണ്ടിരുന്നു... 

പുറത്ത്‌,
തിമിര്‍ത്തു പെയ്യുന്ന മഴ. 
നമ്മുടെ വേനല്‍വിഷാദങ്ങള്‍ക്കുമേല്‍ 
കുളിരായ്‌ 
സാന്ത്വനമായ്‌
പെയ്തുകൊണ്ടേയിരുന്നു... 

കാറിനുള്ളില്‍ തണുപ്പ്‌
ചൂളം വിളിക്കുന്നുണ്ടായിരുന്നു!!! 
എന്നിട്ടും
സിരകളിലാകെ പടര്‍ന്നുകയറിയ ചൂട്‌,
നീയും ഞാനുമറിഞ്ഞു... 
ഒന്നും മിണ്ടാതെ- 
പരസ്പരം നോക്കാതെ- 
പ്രേമത്തിണ്റ്റെ 
നോവും ചൂടും
നാമറിഞ്ഞുകൊണ്ടേയിരുന്നു.

5 comments:

ajith said...

അറിയൂ
അറിഞ്ഞുകൊണ്ടേയിരിയ്ക്കൂ

Kaniyapuram Noushad said...

ആ നിമിഷം ബദരീനാദിൽ നിന്നാകാത്തത് ഭാഗ്യം

ബൈജു മണിയങ്കാല said...

വെറുതെ കാറിൽ എത്തി നോക്കി ഒരു കട്ടുരുംബാവുന്നില്ല ഞാൻ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല നിങ്ങളായി നിങ്ങളുടെ പാടായി
പ്രേമിക്കാൻ നല്ല ambience ആണ് കടലും മഴയും പിന്നെ കാറിന്റെ പ്രൈവസി
നല്ല റൊമാന്റിക്‌

സൗഗന്ധികം said...

കടലറിയില്ല
കരയറിയില്ല
കരളിൽ നിറയും
പ്രണയോന്മാദം...

ശുഭാശംസകൾ....

AnuRaj.Ks said...

അറിയുന്നതൊക്കെ കൊളളാം.... വല്ല ക്യാമറായും വെച്ചു പകര്‍ത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അല്ലങ്കില്‍ ഈ പണിക്ക് പിന്നെ പണികിട്ടും