Friday, October 3, 2008

സത്യം


സത്യം
ഉടുതുണിയുരിഞ്ഞെറിഞ്ഞ വേശ്യയെപ്പോലെ
പലപ്പോഴും അതു അറപ്പുളവാക്കുന്നത്!
ചിലപ്പോഴൊക്കെ
കണ്ണടച്ചുകൊണ്ട് അതിനെ അംഗീകരിക്കുന്നു.
പലപ്പോഴും
അവഗണനയുടെ കല്ലുകള്‍
അവള്‍ക്കെതിരെ ആഞ്ഞെറിയുന്നു
എങ്കിലും-
കണ്‍മുനക്കോണാലൊരു വിളിയും
പ്രതീക്ഷിച്ച്
അതെപ്പോഴും ഒരുവിളിപ്പാടകലെ
കാത്തുനില്‍ക്കുന്നു.

3 comments:

Anonymous said...

ചിലപ്പോള്‍ കള്ളം പറഞ്ഞു ഉണ്ടാകുന്നതിലും വലിയ ആഘാതങ്ങള്‍ സത്യം പറഞ്ഞാല്‍ ഉണ്ടാകാറുണ്ട്‌... സത്യത്തിനു ഇപ്പോള്‍ ഒരു വിലയുമില്ല.... അനുഭവം ഗുരു..
:(

Tin2

ee word verification yeduththu kalayumo????? plzzzzzzzzz

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ.
:)

Unknown said...

സത്യം പലപ്പോഴും അപ്രിയങ്ങളാണ് .
നന്നായിരിക്കുന്നു