Wednesday, October 9, 2013

ചെ

കെട്ടുപോയിടാത്തൊരിത്തിരി വെട്ടമായ്
കനലെരിയുന്നൊരായിരം മനസ്സുകളില്‍
തെളിയുന്നു നീയൊരുജ്വല താരമായ്
നീളേ, പരക്കുന്നു വിപ്ളവതീക്കതിര്‍

എവിടെങ്ങു നീതി നിഷേധങ്ങളുയരുന്നു
അവിടെ നീ നിറയുന്നു പ്രതിഷേധശബ്ദമായ്
എവിടെവിടെ അടിമത്തചങ്ങല മുറുകുന്നു
അവിടെ നീ ഉയരുന്നു സ്വാതന്ത്യ്രദാഹമായ്

വിശ്വനായകനായുയരുന്നു നീ; പുത്ത-
നശ്വമേധം നയിക്കുന്നു ഞങ്ങളില്‍
തോക്കുകള്‍ നീട്ടുന്ന പുത്തനുടയോര്‍ക്കുനേര്‍-
ക്കുറ്റു നോക്കുന്നു നീ തീക്ഷ്ണനേത്രങ്ങളാല്‍

മിടിക്കുന്ന ഹൃദയങ്ങളേറ്റുവാങ്ങുന്നൊരീ-
ഇങ്ക്വിലാബിനജയ്യതയാണു നീ
തുടിക്കുന്ന കൈകളിലുയരുന്ന ചെങ്കൊടിക്കു-
യിരേകുമാവേശകാറ്റാണ് നീ

ഓര്‍ക്കുവാനില്ലിറ്റു താമസം,നീ, യെത്രമേല്‍
മാറ്റുന്നു ഞങ്ങളെ നിന്‍വീരസ്മരണയാല്‍
നീ മരിക്കില്ലൊരിക്കലുമീ മണ്ണില്‍
നിസ്വവര്‍ഗത്തിന്നുയിരാണ് നീ

5 comments:

സൗഗന്ധികം said...

കെട്ടുപോയിടാത്തൊരിത്തിരി വെട്ടമായ്
കനലെരിയുന്നൊരായിരം മനസ്സുകളില്‍
തെളിയുന്നു നീയൊരുജ്വല താരമായ്
നീളേ, പരക്കുന്നു വിപ്ളവതീക്കതിര്‍!!

ഹൃദയത്തിനുള്ളിൽ നിന്നു വരുന്ന വരികൾ.ഇഷ്ടമായി.


ചിലരുടെ നെഞ്ചിന്നുള്ളിലാണ് ചെഗുവെരെയ്ക്ക് സ്ഥാനം.മറ്റു ചിലർ നെഞ്ചത്തും,മുതുകത്തുമൊക്കെയേറ്റി നടക്കുന്നു.
ടി ഷർട്ടിന്റെ പുറത്താണെന്നു മാത്രം.




ശുഭാശംസകൾ....

ajith said...

വിപ്ലവകാരി
മനുഷ്യന്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍

ബൈജു മണിയങ്കാല said...

നക്ഷത്ര കണ്ണുള്ള വിപ്ലവ രാജകുമാരൻ

AnuRaj.Ks said...

വിപ്ലവം ജയിക്കട്ടെ