Monday, June 9, 2014

യാത്ര

തണലിടങ്ങളൊഴിഞ്ഞൊരീ വഴി 
താണ്ടുവാനൊട്ടു ദൂരമുണ്ടറിക സഖീ... 
ഓര്‍മതന്‍ ഭാണ്ഡത്തിലുണ്ടു, നീയേകിയ 
നോവിന്‍ പൊതിച്ചോറളിഞ്ഞ ഗന്ധം 

 പൊരിവെയിലാളിപ്പടരുന്നു തൊണ്ടയില്‍ 
പെരുമഴ തേടിയലയുന്നു ഗദ്ഗദം 
ഇവിടെ ഞാനൊറ്റയ്ക്കു തന്നെ,യെന്‍ 
വഴിയേതന്നറിയാതുഴലുന്നു ഞാന്‍ 

കനവുകള്‍പോലും ബാക്കിയില്ലിവിടെ,യീ 
കനലുകള്‍ താണ്ടി പോവതെങ്ങിനെ? 
ഇടറുമെന്‍ കാലുകള്‍ക്കിനിയെത്ര ദൂരം 
കടക്കുവാനാകുമെന്നാര്‍ക്കറിയാം?

3 comments:

AnuRaj.Ks said...

??.....aarkkariyam...??

സൗഗന്ധികം said...

കണ്ണീർക്കണങ്ങൾ തുടച്ചിനി നീയൊരു
കർമ്മ ധീരോത്തമനായിരിക്കൂ
വന്നു ചേരുന്നതഖിലം ശുഭത്തിനാ-
ണെന്നു നീ വിശ്വസിച്ചാശ്വസിക്കൂ...

എന്നല്ലേ കവി വചനം ? :)


മനോഹരമായൊരു കവിത


ശുഭാശംസകൾ......

ajith said...

യാത്ര തുടരുക തന്നെ