Friday, April 25, 2014

സങ്കീര്‍ത്തനം

കുന്നിന്‍ നെറുകയില്‍ നിന്നും
കുത്തിയൊലിച്ചിറങ്ങിയ
നദിയില്‍
കനവുകളുടെ ജഡങ്ങള്‍
അഴുകുന്നു...
ശൈത്യപുളകങ്ങളില്‍
മേലാട വാരിച്ചുറ്റി,യവ
തണുപ്പറിയാതെ,
ഇരുളിന്‍ മരവിപ്പിലൂടെ
ഒഴുകിയകലുന്നു...
തണുത്തുറഞ്ഞ പ്രാണനില്‍
സ്വാദറിയാതെ
 കൊത്തിമരിക്കുന്നു
പ്രണയമത്സ്യങ്ങള്‍...
ഒഴുകിയകലുമോരോ
ജീവബിന്ദുവിലും
നിന്റെ നാമം
പ്രാര്‍ഥനപോലെ മുഴങ്ങുന്നു...

2 comments:

സൗഗന്ധികം said...

ഓരോ ജീവബിന്ദുവിലും
ദൈവനാമം
പ്രാർഥന പോലെ മുഴങ്ങുന്നു.

അധ്വാനം, ഇനിയൊരായിരം വർഷങ്ങൾ കൂടി ഈ ഭൂമിയിൽ ജീവിക്കേണ്ടി വരും എന്ന സങ്കല്‌പത്തിലും,
പ്രാർഥന, ഇനിയൊരു ദിനം കൂടി മാത്രമേ ഈ ഭൂമിയിൽ ജീവിതമുള്ളൂ എന്ന സങ്കല്‌പത്തിലും വേണമെന്ന മഹദ് വചനം ഓർത്തു പോകുന്നു.


ജീവിതത്തിൽ ഇവ രണ്ടിന്റേയും പ്രാധാന്യം അനല്‌പം തന്നെ.

വളരെ നല്ലൊരു കവിത



ശുഭാശംസകൾ....

Anilkumar Parameswaran said...

Thank You.....